Sunday, February 8, 2009

ഗരുഡന്‍ തൂക്കം




എന്നിട്ടും നമ്മള്‍ പറയുന്നു നമ്മള്‍ പരിഷ്കൃതരാണെന്ന്

(തിരുവനന്തപുരത്ത് ഒരു ബസ്സ് യാത്രക്കിടയില്‍ കണ്ടത്)

3 comments:

മനീഷ് കുമാര്‍ said...

ഇവരൊക്കെ ഏത് കാലത്താ ജീവിക്കുന്നത് ? കഷ്ടം എന്ന് മാത്രമെ പറയാനുള്ളൂ ..

chithrakaran ചിത്രകാരന്‍ said...

നമ്മുടെ വിദ്യാഭ്യാസത്തിന്റേയും,
സാമൂഹ്യബോധത്തിന്റേയും
തനിമയുള്ള ചിത്രം.

നാം മേനിനടിക്കുന്ന പൊങ്ങച്ചങ്ങളെ
തല്ലിയുടക്കാനുള്ള ആജ്ഞ നല്‍കേണ്ടതാണ്
ഈ ചിത്രം.

Unknown said...

“വിശ്വാസത്തിന്റെ ശക്തി” എന്നു് വിളിക്കപ്പെടുന്ന ചികിത്സയില്ലാത്ത മാനസ്സികവിഭ്രാന്തി! ദൈവത്തിന്റെ അസ്തിത്വത്തിലുള്ള സംശയരഹിതമായ ഉറപ്പു്! ആ ദൈവത്തിനുവേണ്ടി നടത്തപ്പെടുന്ന നാടകങ്ങള്‍! വിശ്വാസം വഴി തങ്ങള്‍ നേടിയ “കഴിവുകള്‍” കാണിച്ചു് മനുഷ്യരെ അത്ഭുതപ്പെടുത്തുകയും അംഗീകാരം നേടുകയുമാണു് ഇത്തരം കുരങ്ങുകളികളുടെ ആന്തരരഹസ്യം - അതു്‌ അവര്‍ക്കറിയില്ലെങ്കിലും!

മനുഷ്യജന്മത്തിന്റെ ലക്ഷ്യം ഇതായിരുന്നെങ്കില്‍ മനുഷ്യരെ ശരീരത്തില്‍ കുറ്റിയും കൊളുത്തുമായി എന്തുകൊണ്ടു് ദൈവം സൃഷ്ടിച്ചില്ല എന്നൊരു ചോദ്യമേ ബാക്കിയുള്ളു. ആ ചോദ്യത്തിനും ‍ഇക്കൂട്ടര്‍ക്കു് റെഡിമെയ്ഡ് മറുപടിയുണ്ടു്! “ദൈവം എന്തു് ചെയ്യണമായിരുന്നു എന്നു് പറയാന്‍ നീ ആരു്?” ദൈവത്തിന്റെ പ്രവര്‍ത്തികളുടെ അര്‍ത്ഥവും വ്യാപ്തിയും അറിയാന്‍ കഴിയുന്നവര്‍ ദൈവത്തിന്റെ സ്വന്തക്കാരായ ഞങ്ങള്‍ വിശ്വാസികള്‍ മാത്രമാണെന്നു് വ്യംഗ്യം!

പറഞ്ഞു് മനസ്സിലാക്കാന്‍ ആവില്ല. ഇതുപോലുള്ള കാര്യങ്ങളില്‍‍ ഇടപെടാതെ അവര്‍ ഓടുന്ന വഴിയെ ഓടാനും ഇത്തരം നാടകങ്ങള്‍ തുടരാനും‍ അനുവദിച്ചാല്‍ സ്വയം നാറാതിരിക്കാം!‍